എന്നും രാവിലെ വരുന്നത് പോലെ അവന്‍ ഇന്നും വന്നു. പേര് ബേസില്‍. ഇപ്പോള്‍ എല്ലാ ആഴ്ചയും ഞാന്‍ അവനെ കാണാറുണ്ട്. ഇന്ന് ബ്രേകിനു പോയി തിരിച്ചു വന്നപ്പോള്‍ അവന്‍ ഉണ്ട് അവിടെ. അപ്പോള്‍ അതാ അവന്‍റെ അമ്മ എന്നോട് പറഞ്ഞു, "ഇന്നലെ മുതല്‍ ബേസില്‍ നടന്നു തുടങ്ങി". ശരിയാണ്ണ്‍ അവന്‍റെ കുഞ്ഞി കാലുകള്‍ ചവിട്ടി പതിയെ അച്ഛന്‍റെ അടുത്തേക്ക് പോകുന്നു അവന്‍. അതാ അതാ താഴെ വീണു. പക്ഷെ കരച്ചില്‍ ഒന്നും ഇല്ല. ബെസിലിനു ഇന്ന് ഒരു വയസ്സും നാല് മാസവുമായി. അവന്‍ തനിയെ നടന്നു തുടങ്ങിയതിന്റെ സന്തോഷം അച്ഛന്റെയും അമ്മയുടെയും മുഖത് ഉണ്ട്. എനിക്കും വളരെ സന്തോഷം തോന്നി. എന്റെ സ്പീച് therapy ക്ലാസിലേയ്ക്ക് അവന്‍ നടന്നു കയറി. എല്ലാവരോടുമൊപ്പം ഞാനും ചിരിച്ചു. അവന്‍ താഴെ വീണും തനിയെ എരുനെത്തും കസേരയുടെ അടുത്തേയ്ക്ക് പോയി.
No comments:
Post a Comment